KeralaLatest NewsLocal news
ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി: കല്ലാറിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. ഇടുക്കി അടിമാലി കല്ലാറിലാണ് സംഭവം. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ചക്ക ഇടുന്നതിനു ഇടയിൽ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു എന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി