KeralaLatest NewsLocal newsNational

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘നടപടിഭരണഘടനാ വിരുദ്ധം’; ഇടുക്കി രൂപത

ഇടുക്കി : ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമെന്ന് ഇടുക്കി രൂപത. ഇന്ത്യയുടെ മതേതര മുഖത്തിന് ഏറ്റവും കനത്ത പ്രഹരമാണ് കന്യാസ്ത്രീകളുടെ അറസ്റ്റെന്നും സഭാ വസ്ത്രങ്ങൾ ധരിച്ച് ഉത്തരേന്ത്യയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇടുക്കി രൂപത വ്യക്തമാക്കി.

പുരോഹിതരെ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ബിജെപി എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി എന്നത് ആശങ്ക ഉണ്ടാക്കുന്നുവെന്നും രൂപത അറിയിച്ചു. സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന ഈ നടപടിയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ന്യായീകരിച്ചത് ഏറെ ആശങ്കാജനകമാണന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗികരിക്കാന്‍ കഴിയില്ലെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇടുക്കി രൂപതാ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!