KeralaLatest NewsLocal news
ദേശിയപാത വിഷയത്തിലെ കോടതി വിധി സര്‍ക്കാരിന്‍റെ നിരുത്തരവാദിത്വപരമായ സമീപനത്തിന്‍റെ ഭാഗം: അഡ്വ.ഡീൻ കുര്യാക്കോസ് എം പി

അടിമാലി :ദേശിയപാത വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി അഡ്വ.ഡീൻ കുര്യാക്കോസ് എം പി. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധി സര്‍ക്കാരിന്‍റെ നിരുത്തരവാദിത്വപരമായ സമീപനത്തിന്‍റെ ഭാഗമെന്ന് എം പി കുറ്റപ്പെടുത്തി.
റോഡ് വീതി വര്‍ധിപ്പിക്കരുതെന്നും മരങ്ങള്‍ മുറിക്കരുതെന്നും പറഞ്ഞ് കോടതിയെ സമീപിച്ച ഹര്‍ജ്ജിക്കാരനെ പൂര്‍ണ്ണമായും സഹായിച്ചത് സംസ്ഥാന സര്‍ക്കാരാണ്.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ പ്ലീഡറും ഇപ്പോഴത്തെ പ്ലീഡറും ചേര്‍ന്ന് സംയുക്തമായി കേസ് വാദിക്കുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഹര്‍ജ്ജിക്കാരന്‍ പങ്കെടുത്തിട്ടുണ്ട്. ആളുകളെ പറഞ്ഞ് പറ്റിക്കാതെ സര്‍ക്കാര്‍ രാജിവച്ച് പോവുകയാണ് വേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.