കെ ആര്‍ ഗൗരിയമ്മയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി ജെ എസ് എസ് പ്രവര്‍ത്തകര്‍.

രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും കരുത്തുറ്റ സ്ത്രീത്വത്തിന്‍റെ പ്രതീകമായി മാറിയ കെ ആര്‍ ഗൗരിയമ്മയുടെ നൂറ്റി ഏഴാം ജന്മദിനം പ്രവര്‍ത്തകര്‍ ഇത്തവണ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും സഹായങ്ങള്‍ എത്തിച്ച് നല്‍കിയുമാണ് ആഘോഷമാക്കിയത്. ഇതിന്‍റെ ഭാഗമായി ആനച്ചാല്‍ ചെങ്കുളം മെഴ്സി ഹോമിലെ അന്തേവാസികള്‍ക്കായി അന്നാദനമൊരുക്കി. മെഴ്സി ഹോമില്‍ നടന്ന പൊതു പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ വിപ്ലവകരമായ ഒരധ്യായമാണ് കെ ആര്‍ ഗൗരിയമ്മയെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പരിപാടിയില്‍ ജെ എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി സി ജയന്‍ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വീനര്‍ ഒ ആര്‍ ശശി മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന്‍ മധുമല, എം പി സൈനുദ്ധീന്‍, കെ എ കുര്യാന്‍, റെജിമോന്‍, മെഴ്സി ഹോം പ്രസിഡന്‍റ് സണ്ണി തയ്യില്‍, റ്റി കെ സതീശന്‍, എസ് കെ അജയന്‍,മാത്യൂ മാനുവല്‍, മോളി മാത്യൂ, പി കെ സുനില്‍, സജി മുട്ടത്തുകുന്നേല്‍, അനീഷ് ജോസ്, സി കെ കുര്യന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടിയിൽ പങ്കെടുത്തു.