അടിമാലി നവജാത ശിശുവിന്റെ മരണം; ദളിത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപിച്ചു

അടിമാലി: കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാത ശിശുമരിച്ച സംഭവത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് അടിമാലിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാത ശിശു മരിക്കാനിടയായത് അടിമാലി താലൂക്കാശുപത്രിയിൽ നിന്നുള്ള വീഴ്ച്ചയാണെന്നാരോപിച്ചായിരുന്നു ദളിത് കോൺഗ്രസും വിഷയത്തിൽ പ്രതിഷേധവുമായി എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് കോൺഗ്രസും വിഷയത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധ മാർച്ച് ഡി സി സി പ്രസിഡൻ്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. വനം അധ്യക്ഷത വഹിച്ചു.ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. എ. സജി മുഖ്യപ്രഭാഷണം നടത്തി. മുൻ എം എൽ എ കെ. മണി, ഡി സി സി വൈസ് പ്രസിഡൻ്റ് പി. വി. സ്‌കറിയ, ഡി സി സി സെക്രട്ടറിമാരായ കെ. ഐ. ജീസസ്, റ്റി. എസ്. സിദ്ധിഖ്, പി. ആർ. സലിംകുമാർ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജാറാം, ജോൺ സി ഐസക്, ഹാപ്പി കെ വർഗീസ്, സി. എസ്. നാസർ, കെ പി അസി, ഷിൻസ് ഏലിയാസ്, കൃഷ്‌ണമൂർത്തി, മനീഷ്, ആനിയമ്മ ജേക്കബ്, സോളി ജീസ്സസ്, ഉഷാ സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.