
അടിമാലി : അടിമാലി അപ്സര കുന്നിലെ തോട്ടിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന മേസൻ പണിക്കാരനായ കിടു എന്ന വിളിപ്പേരുള്ള ആളാണ് മരിച്ചത് എന്നാണ് നിഗമനം. അടിമാലി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു