
ഇടുക്കി : വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന പരിപാടി “തേജസ്സ് ‘ 2025” അടിമാലിയിൽ സംഘടിപ്പിച്ചു. ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ മേധാവികൾക്കും ജീവനക്കാർക്കുമായി അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെൻ്ററിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് നിർവഹിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ അധ്യക്ഷത വഹിച്ചു.
ബാലനീതി നിയമം, മിഷൻ വാൽസല്യ , ബാല സൗഹൃദ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ അഡ്വ. മനിതാ മൈത്രി, ദിപു എം.എൻ , സി. റിറ്റി കെ.ആർ , ഷാനോ ജോസ് , ജോമറ്റ് ജോർജ്, ജാക്വിലിൻ തങ്കച്ചൻ, ആഷ്ന ബേബി എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫിസർ നിഷ വി.ഐ. , ഓർഫനേജസ് അസോസിയേഷൻ ജില്ലാ ട്രഷറർ ജോഷി മാത്യു, ഡി. സി.പി.യു സോഷ്യൽ വർക്കർ അമലു മാത്യു, വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.