കാപട്യം മുഖമുദ്രയാക്കിയ CPIMനെ വിശ്വസിക്കണോ?, അതോ SDPI റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന UDFന് കേരളത്തെ വിട്ടുകൊടുക്കണോ?; വികസനത്തിന് BJPയെ തിരഞ്ഞെടുക്കൂ; രാജീവ് ചന്ദ്രശേഖർ

എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ദുർബലമായ കോൺഗ്രസിന് കേരളത്തെ വിട്ടുകൊടുക്കണോ? അതോ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താൽ മാത്രം പെട്ടെന്ന് ‘ജമാഅത്ത് വിരുദ്ധ’ വേഷം കെട്ടുന്ന, ലജ്ജയില്ലായ്‌മയും കാപട്യവും മുഖമുദ്രയാക്കിയ സി.പി.ഐ.എമ്മിനെ വീണ്ടും വിശ്വസിക്കണോ?
ഇത്തരമൊരു സംസ്‌കാരത്തെ തള്ളിക്കളഞ്ഞ്, വികസനത്തിലേക്കും അവസരങ്ങളിലേക്കും ഉത്തരവാദിത്തമുള്ള ഭരണത്തിലേക്കും സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നത്. വികസനത്തിനും സമാധാനത്തിനും ബിജെപിയെ തിരഞ്ഞെടുക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.ഈ അധമമായ വിഭജന രാഷ്ട്രീയത്തേക്കാൾ മികച്ചത് കേരളവും നമ്മുടെ കുട്ടികളും അർഹിക്കുന്നു. ഓരോ മലയാളിയുടെയും കൂട്ടായ ഉത്തരവാദിത്തമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു സംസ്‌കാരത്തെ തള്ളിക്കളഞ്ഞ്, വികസനത്തിലേക്കും അവസരങ്ങളിലേക്കും ഉത്തരവാദിത്തമുള്ള ഭരണത്തിലേക്കും സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നത് എന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.



