ആദിവാസി ഇടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് ജോയ്സ് ജോര്‍ജ്ജ്; അടിമാലിയില്‍ റോഡ് ഷോ

അടിമാലി: വിവിധ ആദിവാസി ഇടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ്. ആദിവാസി ഇടങ്ങളായ കോമാളിക്കൂടി, ചൊക്രമുടി, കുടകല്ലു കുടി, പ്ലാമല കുടി, അമ്മച്ചിപ്ലാവ്, തുമ്പിപാറകുടി, കുഞ്ഞിപ്പെട്ടി കുടി, കുളമാങ്കുഴി തുടങ്ങി വിവിധ ഊരുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് വോട്ടഭ്യര്‍ത്ഥനയുമായി എത്തി.
ബൈസണ്‍വാലിയിലെ ചൊക്രമുടിയില്‍ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ഗോത്ര മേഖലകളിലെ സന്ദര്‍ശന ശേഷം അടിമാലി ടൗണില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും നടന്നു. എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച റോഡ് ഷോ അടിമാലി ബസ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രചാരണപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതെന്ന് അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.

ദേവികുളം എം എല്‍ എ അഡ്വ. എ രാജയും റോഡ് ഷോയില്‍ പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം അടിമാലി ടൗണ്‍ ജുമാ മസ്ജിദില്‍ എത്തി നോമ്പ് തുറയിലും ജോയ്സ് ജോര്‍ജ് പങ്കെടുത്തു.