KeralaLatest NewsLocal news
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് ഇടുക്കി ജില്ലാതല അവാര്‍ഡ് ചടങ്ങ് അടിമാലിയില്‍

അടിമാലി:കേരളാവിഷന്‍ ന്യൂസും ,കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് ഇടുക്കി ജില്ലാതല അവാര്‍ഡ് ചടങ്ങ് ആഗസ്റ്റ് 16 ന് വൈകിട്ട് 5 മണി മുതല്‍ അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം അടിമാലി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ് സിബി ഉദ്ഘാടനം ചെയ്തു.
ഓരോ ജില്ലയിലെയും മികച്ച കുടുംബശ്രീ സംരഭകര്‍ക്കായി കേരളവിഷന്‍ ന്യൂസ് കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടിയാണ് കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് പരിപാടി എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി.എസ് സിബി പറഞ്ഞു.