
രാജാക്കാട്: ഭാര്യയെ ഉപദ്രവിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ 13 വർഷമായി ഒളിവിൽകഴിഞ്ഞ പ്രതിയെ ശാന്തൻപാറ പോലീസ് പിടികൂടി. രാജകുമാരി മുട്ടുകാട് കൊങ്ങിണി സിറ്റി പവൻരാജിനെ (52) ആണ് ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ, ഗ്രേഡ് എസ്ഐ രാജ് നാരായണൻ, എഎസ്ഐ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, മഹേഷ് എന്നിവർ ബുധനാഴ്ച വെളുപ്പിന് പിടികൂടിയത്.