
മറയൂര്‍: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. മറയൂരില്‍ ആടിന് തീറ്റശേഖരിക്കാന്‍ പോയ യുവാവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മറയൂര്‍ സ്വദേശി സുരേഷിനാണ് പരിക്ക് സംഭവിച്ചത്. വീടിന് സമീപം കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. തലക്ക് പരിക്കേറ്റ യുവാവിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ത ചികിത്സക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. കൊക്കോ തോട്ടത്തിനുള്ളില്‍ നിന്നിരുന്ന കാട്ടുപോത്താണ് പാഞ്ഞെത്തി അപ്രതീക്ഷിതമായി സുരേഷിനെ ആക്രമിച്ചത്. ഡിഎഫ്ഒ ഓഫിസ്, റെയിഞ്ച് ഓഫിസ്, ചന്ദന ഗോഡൗണ്‍, ചന്ദന ഫാക്ടറി എന്നിവ പ്രവര്‍ത്തിക്കുന്നതിന് 50 മീറ്റര്‍ അകലെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. സ്ഥിരമായി കാട്ടുപോത്തിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിട്ടും വനം വകുപ്പിനെ വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രദേശവാസികളുടെ പരാതി.