ശാന്തൻപാറ പേത്തോട്ടിയിൽ വ്യാപക വനം കൊള്ള; സി എച്ച് ആർ വനമേഖലയിൽ നിന്നും നൂറ്റമ്പതിലധികം മരങ്ങൾ മുറിച്ചു കടത്തി…

ഇടുക്കി : ശാന്തൻപാറ പേത്തോട്ടിയിൽ വ്യാപക വനം കൊള്ള. സി എച്ച് ആർ വനമേഖലയിൽ നിന്നും നൂറ്റമ്പതിലധികം മരങ്ങൾ മുറിച്ചു കടത്തി. ഏലം റീ പ്ലാന്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപകമായി മരങ്ങൾ മുറിച്ചത്. സി എച്ച് ആർ മേഖലയിൽ നിന്നും മരം മുറിക്കുവാൻ അനുമതി ഇല്ലായെന്ന് ഇരിക്കെയാണ് വ്യാപകമായി മരം വെട്ടിക്കടത്തിയത്. എം ബൊമ്മയ്യൻ എന്ന ആളുടെ പേരിലുള്ള ഒന്നര ഏക്കർ സ്ഥലത്തെ മരങ്ങളാണ് മുറിച്ചു കടത്തിയത്. ശാന്തൻപാറ വില്ലേജിൽ സർവേ നമ്പർ 78/1 ഉൾപ്പെടുന്ന സ്ഥലത്താണ് വനം കൊള്ള നടന്നിരിക്കുന്നത്.
ഒരഴ്ച്ച മുൻപാണ് ഈ മേഖലയിൽ നിന്നും മരങ്ങൾ ,മുറിച്ചു കടത്തിയത്. സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു. അനധികൃതമായി സി എച്ച് ആർലിൽ നിന്നും മരം മുറിച്ചു കടത്തിയതിനാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ബോഡിമെട്ട് സെക്ഷന് കിഴിൽ വരുന്ന പ്രദേശമാണിവിടം. മതികെട്ടാൻ ചോലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് നിന്നുമാണ് മരങ്ങൾ മുറിച്ചു കടത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപകമായി കൃഷി നാശം ഉണ്ടായ പ്രദേശം കൂടിയാണിത്.