
മുട്ടം ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ 24ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും അവയുടെ ഒരു പകര്‍പ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
മെക്കാനിക്കല്‍ ഡിപ്ലോമയാണ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് വേണ്ട യോഗ്യത. സിവില്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ക്കുള്ള യോഗ്യത ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമയാണ്. സിവില്‍ (മേസന്ട്രി, സര്‍വ്വേ), മെക്കാനിക്കല്‍ (വെല്‍ഡിംഗ്, ഷീറ്റ്മെറ്റല്‍, സ്മിത്തി, മെഷീനിസ്റ്റ്), ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ട്രേഡ്സ്മാന് യോഗ്യത ടി. എച്ച്. എസ്. എല്‍.സി അല്ലെങ്കില്‍ എസ്. എസ്. എല്‍.സിയും ഐ.ടി.ഐയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-255083 എന്ന നമ്പറില്‍ ബന്ധപ്പെടണം.