KeralaLatest NewsLocal news

തൊടുപുഴ സബ് ഡിവിഷനിലെ SC/ST മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. സാബു പി.കെ -യുടെ അധ്യക്ഷതയില്‍ ‍ചേര്‍ന്ന തൊടുപുഴ സബ് ഡിവിഷനിലെ SC/ST മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾക്കും കുട്ടികൾക്കുമായുള്ള ബോധവൽക്കരണ ക്ലാസിന്റെയും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്‌ണു പ്രദീപ് ടി.കെ. ഐ പി എസ് നിർവഹിച്ചു.

തൊടുപുഴ പോലീസ് ഇൻസ്പെക്ടർ മഹേഷ് കുമാർ എസ്, കരിമണ്ണൂർ പോലീസ് ഇൻസ്പെക്ടർ വി സി വിഷ്ണുകുമാർ, കുളമാവ് പോലീസ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചൻ, SC/ST മോണിറ്ററിംഗ് കമ്മിറ്റി മെമ്പർ പി കെ ശിവൻ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ. കൃഷ്‌ണൻ നായർ (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ) പൗരാവകാശ സംരക്ഷണ നിയമം, 1989 ലെ പട്ടികജാതി, പട്ടികവർഗ്ഗ സംരക്ഷണ നിയമം (അതിക്രമങ്ങൾ തടയൽ) നടപ്പി‌ലാക്കുന്നതിനുള്ള കേന്ദ്രീകൃത പദ്ധതി 2024-25 എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.

ജില്ലാ പോലീസ് മേധാവി കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സബ് ഡിവിഷണൽ SC/ST മെമ്പർമാർ, SC/ST മോണിറ്ററിംഗ് കമ്മിറ്റി മെമ്പർമാർ, കുട്ടികൾ, മാതാപിതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!