KeralaLatest NewsNational

പുറത്തുനിന്നുള്ള ആരും നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ നടത്തേണ്ട’; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബാഹ്യ സംഘടനകളുടെ ഇടപെടൽ വിഷയത്തിൽ ഫലം നൽകാനിടയില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇരയുടെ ബന്ധുക്കളുമായി നിമിഷ പ്രിയയുടെ കുടുംബം മാത്രമേ ചർച്ചകൾ നടത്താവൂ. നല്ല ഉദ്ദേശത്തോടെ ആണെങ്കിൽ കൂടി പുറത്തുനിന്നുള്ള ആരും അതിൽ ഉൾപ്പെടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വിഷയത്തിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ പറ‍ഞ്ഞു.

അറ്റോണി ജനറൽ ആർ വെങ്കിട്ടരമണിയാണ് കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. നിമിഷപ്രിയയുമായി ബന്ധപ്പെട്ടുളള ചർച്ചകൾ നടത്താൻ അവരുടെ കുടുംബം തന്നെ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. ചർച്ചകൾ പുരോ​ഗമിക്കുന്നത് അവരുടെ നേതൃത്വത്തിലാണ്. നിമിഷപ്രിയയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാകുക അവരുടെ കുടുംബത്തിനാണ്. പുറത്ത് നിന്നുള്ള ആരും ചർച്ചകളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!