Education and careerKeralaLatest NewsLocal news

പാഠപുസ്തകങ്ങൾക്ക് നൽകിയിരിക്കുന്നത് സംഗീത ഉപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകൾ‌’; മറുപടിയുമായി NCERT

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന മന്ത്രി ശിവൻകുട്ടിയുടെ ആവശ്യത്തിൽ മറുപടിയുമായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീത ഉപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. കുട്ടികളെ ഇന്ത്യൻ പൈതൃകവുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും എൻസിഇആർടി

ഭാഷ ആനന്ദത്തിന്റെതാണെന്നും അടിച്ചേൽപ്പിക്കലിന്റെത് അല്ലെന്നും എൻസിഇആർടി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകത്തിന്റെ ഘടകങ്ങൾ രാജ്യത്തെ എല്ലാ ഭാഷയിലും പൊതുവായുള്ളതാണ്. ഭാഷാപരമായ മുൻഗണനാടിസ്ഥാനത്തിൽ അല്ല പേരുകൾ നൽകിയിരിക്കുന്നത്. കുട്ടികളെ ഇന്ത്യൻ പൈതൃകവുമായി കൂടുതൽ അടുപ്പിക്കുന്നതിനാണിത്. വിദ്യാർത്ഥികൾക്ക് ഭാഷയിൽ പരിചയവും അഭിമാനവും സ്വന്തം എന്ന തോന്നലും ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് എൻസിഇആർടി പറഞ്ഞു.

പുതിയ പേരുകൾ ഇന്ത്യയുടെ വൈവിധ്യത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഗണിത പ്രകാശ് എന്ന ഗണിത പാഠപുസ്തകം ഇന്ത്യയുടെ സമ്പന്നമായ ഗണിതശാസ്ത്ര പൈതൃകത്തെ സൂചിപ്പിക്കുന്നു. സന്തൂർ എന്നത് ഒരു കാശ്മീരി നാടോടി ഉപകരണത്തിന്റെ പേരാണ് എന്നും എൻസിഇആർടിയുടെ വിശദീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!