ഒന്നര ലിറ്റര്‍ വാറ്റ് ചാരായവുമായി കെ എസ് ആര്‍ റ്റി സി ബസ് കണ്ടക്ടര്‍ പിടിയില്‍

അടിമാലി:ഒന്നര ലിറ്റര്‍ വാറ്റ് ചാരായവുമായി കെ എസ് ആര്‍ റ്റി സി ബസ് കണ്ടക്ടര്‍ പിടിയിലായി. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് ഒന്നര ലിറ്റര്‍ വാറ്റ് ചാരായവുമായി കെ എസ് ആര്‍ റ്റി സി ബസ് കണ്ടക്ടര്‍ പിടിയിലായത്. കൊല്ലം കൊട്ടാരക്കര നീലീശ്വരം സ്വദേശിയും മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ ഷിബുയാണ് പിടിയിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍പെക്ടര്‍ ജി ആര്‍ ബിജു മാത്യുവും സംഘവും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മൂന്നാര്‍ ഡിപ്പോയിലേക്ക് ഇയാള്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടയിലാണ് അടിമാലിയില്‍ വച്ച് നാര്‍ക്കോട്ടിക് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അബ്കാരി ആക്റ്റ് അനുസരിച്ച് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.



