അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു

അടിമാലി: അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.പിതൃക്കളുടെ സ്മരണയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വിശ്വാസികളുടെ വലിയ തിരക്കാണനുഭവപ്പെട്ടത്. അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. പിതൃദര്‍പ്പണ ചടങ്ങുകള്‍ക്കായി വേണ്ടുന്ന വിപുലമായ ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു.
അടിമാലിയുടെ സമീപമേഖലകളിലെ മറ്റ് ക്ഷേത്രങ്ങളിലും പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വലിയ തിരക്കനുഭവപ്പെട്ടു. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തലേദിവസം വ്രതമെടുത്ത്, ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക