ആറ് കിലോയിലധികം കഞ്ചാവുമായി കോതമംഗലം സ്വദേശി അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി

അടിമാലി: കാറില്‍ കടത്തിക്കൊണ്ട് വന്ന ആറ് കിലോയിലധികം കഞ്ചാവുമായി ഒരാള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി. കോതമംഗലം എരമല്ലൂര്‍ സ്വദേശി അബ്ബാസാണ് പിടിയിലായത്. അടിമാലി പത്താംമൈല്‍ ഭാഗത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവ് കടത്തികൊണ്ടു വരാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തു.
ഒഡീഷയില്‍ പോയി നേരിട്ട് കഞ്ചാവ് വാങ്ങി അടിമാലി മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവരും വഴിയാണ് പ്രതി പിടിയിലായതെന്ന് നാര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ ദിലീപ് എന്‍ കെ, ബിജു മാത്യു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് നെല്സന് മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാന്‍, സുബിന് പി വര്‍ഗ്ഗീസ്, അലി അഷ്കര്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത്.