
അടിമാലി: കാലവര്‍ഷ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലേർട്ടിൽ എത്തിയ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടർ 20 cm ആണ് ഉയർത്തിയത്. ഒരു സെക്കൻഡിൽ 15000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് പൊന്മുടി അണകെട്ട് തുറക്കുന്നത്.
പന്നിയാർ ഇലട്രിക് പ്രോജക്ടിൻ്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി.ഇപ്പോൾ 706.40 അടി വെള്ളമാണ് ഡാമിലുള്ളത്.മെയ് 29 നും ജൂൺ 16 നും അണകെട്ട് തുറന്നിരുന്നു