
അടിമാലി: അടിമാലി പഞ്ചായത്തിലെ തുമ്പിപ്പാറകുടി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം.വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കാട്ടാന കൂട്ടും തമ്പടചിച്ചിരിക്കുകയായണ്. ഇതില്‍ ഉള്‍പ്പെട്ട കുട്ടികൊമ്പനാണ് നിലവില്‍ ആദിവാസി കര്‍ഷകരുടെ കൃഷിയിടത്തില്‍ വ്യാപാക നാശം വിതയ്ക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംപാലകരും മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷന്‍ കമ്മറ്റി അംഗം കെബുള്‍ബേന്ദ്രനും പ്രദേശത്ത് സന്തര്‍ശനം നടത്തി.
അതേ സമയം കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ച് പ്രദേശത്തെത്തിയ വനം വകുപ്പ് ഉദ്യഗസ്ഥര്‍ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധധവുമായി രംഗത്തെത്തി. സ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തിയതിന് ശേഷം കാര്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും. കര്‍ഷകര്‍ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു. പ്രതിരോധ മാര്‍ര്‍ഗ്ഗങ്ങളടക്കം സ്വീകരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു