മൂന്നാറില്‍ സര്‍ക്കാര്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട്

മൂന്നാറില്‍ സര്‍ക്കാര്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട്. മൂന്നാറിലും മറയൂരിലും വട്ടവടയിലുമൊക്കെയുള്ള സാധാരണക്കാര്‍ നിലവില്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയാണ് ചികിത്സ തേടുന്നത്. ഇതിന് കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടതായി ഉണ്ട്. മൂന്നാറില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ ആശുപത്രി പണികഴിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായത്.
ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുകയാണെന്ന് അഡ്വ. എ രാജ എം എല്‍ എ അറിയിച്ചത്. കിഫ്ബിയിലൂടെ 78 കോടി രൂപയാണ് ആശുപത്രി നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. ദേവികുളത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന സി എച്ച് സിയുടെ കെട്ടിടത്തോട് ചേര്‍ന്നുള്ള 5 ഏക്കര്‍ ഭൂമിയാണ് ആശുപത്രി നിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്.
പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും എഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. രണ്ട് നിലകളിലായി ആശുപത്രി കെട്ടിടം പണികഴിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഏറ്റവും വേഗത്തില്‍ ഡി പി ആര്‍ തയ്യാറാക്കി തുടര്‍ നടപടികളിലേക്ക് നീങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ആളുകള്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ വേണ്ടുന്ന വിവിധ വിഭാഗങ്ങളുടെ പ്രവത്തനത്തിനുതകുന്ന നിലയില്‍ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും എ രാജ എം എല്‍ എ വ്യക്തമാക്കി. ആശുപത്രി യാഥാര്‍ത്ഥ്യമായാല്‍ തോട്ടം മേഖലയുടെ ആരോഗ്യ രംഗത്തിന് അത് വലിയ കരുത്താകും.