KeralaLatest NewsLocal news
ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി; പ്രതിഷേധ മാര്‍ച്ചിന് പിന്തുണയുമായി കെ പി എം എസ്

അടിമാലി: ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 31ന് ബഹുജന പിന്തുണയോടെ എന്‍ എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ചിന് പിന്തുണയുമായി കെ പി എം എസ്. ദേശിയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടിട്ടുള്ള പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതാണെന്ന് കെ പി എം എസ് സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജന്‍, കെ പി എം എസ് ദേവികുളം യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി പി റ്റി സുജി എന്നിവര്‍ അടിമാലിയില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് കെ പി എം എസിന്റെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും നേതാക്കള്‍ അടിമാലിയില്‍ വ്യക്തമാക്കി.