മച്ചിപ്ലാവ് അറുപ്പത്തിമൂന്നാം നമ്പര്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു

അടിമാലി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മച്ചിപ്ലാവ് അറുപ്പത്തിമൂന്നാം നമ്പര്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. ഇരുപതു വര്‍ഷത്തില്‍ ഏറെയായി മച്ചിപ്ലാവ് സ്‌കൂള്‍പടിയിലെ അറുപത്തിമൂന്നാം നമ്പര്‍ അംഗന്‍വാടി ഒറ്റമുറി കെട്ടിടത്തില്‍ പരാധീനതകള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഒരു അംഗന്‍വാടി കെട്ടിടം വേണമെന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നതാണ്. ആവശ്യങ്ങള്‍ക്കൊടുവിലാണ് പുതിയ അംഗന്‍വാടി കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടന്നത്.
മച്ചിപ്ലാവ് സ്വദേശി ടി എഫ് ജോസഫ് 6 സെന്റ് ഭൂമി സ്മാര്‍ട്ട് അംഗന്‍വാടി നിര്‍മിക്കാന്‍ സൗജന്യമായി വിട്ടുനല്‍കിയിരുന്നു. ഇവിടെ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിട നിര്‍മ്മാണം നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സ്മാര്‍ട്ട് അംഗന്‍വാടിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ് നിര്‍വഹിച്ചു. ചടങ്ങില്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം പോള്‍ മാത്യു, ഡിസിസി ജനറല്‍ സെക്രട്ടറി കെ ഐ ജീസസ്, രക്ഷാകര്‍തൃ പ്രതിനിധി സിബി അപ്പക്കന്‍, സി എസ് നാസര്‍, എസ് എ ഷജാര്‍, ഹാപ്പി കെ വര്‍ഗീസ്, റോയി കാഞ്ഞിരം, ശ്രീധരന്‍ എല്ലാപ്പാറ, ജോണ്‍സന്‍ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.