
അടിമാലി: കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവീൺ ജോസ് നാലുന്നടിയിലിനെ തിരഞ്ഞെടുത്തതായി കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും മാങ്കുളം ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാണ് പ്രവീൺ ജോസ്. മാങ്കുളത്ത് പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യ പ്രവർത്തിച്ച് വരുന്ന പ്രവീൺ ജോസ് കേരള കർഷക യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം കൂടിയാണ്.