KeralaLatest NewsLocal news

മുല്ലക്കാനത്ത് മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു

രാജാക്കാട് : മുല്ലക്കാനത്ത് കനത്തമഴയിലും കാറ്റിലും വേങ്ങ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. മുകളേൽ ബെറ്റി സാബുവിന്റെ വീടാണ് തകർന്നത്. രണ്ട് പെൺമക്കൾക്കൊപ്പമാണ് ബെറ്റി വീട്ടിൽ താമസിക്കുന്നത്. സമീപവാസിയുടെ പുരയിടത്തിൽ 30 മീറ്റർ അകലത്തിൽനിന്നിരുന്ന 100 ഇഞ്ച് വലുപ്പമുള്ള വേങ്ങമരമാണ് കടപുഴകിവീണത്. മരംവീണപ്പോൾ സമീപത്തുള്ള പ്ലാവും സിൽവർ ഓക്ക് മരങ്ങളും ഒടിഞ്ഞുവീണു.

രണ്ടു കിടപ്പുമുറികളുടെയും ബാത്ത്റൂമിന്റെയും മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നുവീണു.
സമീപത്തെ പ്ലാവ് വീഴുമെന്ന് ഭയന്ന് മൂന്നുപേരും മറ്റൊരു മുറിയിൽ കിടന്നതിനാൽ ആളപായം ഉണ്ടായില്ല. മുറ്റത്തെ മഴവെള്ള സംഭരണിക്കും കേട് സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് മെമ്പറും വില്ലേജധികാരികളും പൊതുപ്രവർത്തകരും വീട്ടിലെത്തി മരങ്ങൾ മുറിച്ചുമാറ്റി ഷീറ്റ് വാങ്ങി ഇടുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. ബെറ്റിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!