കാട്ടാനകളെ തുരത്താന്‍ ദേവികുളം ആര്‍ ആര്‍ റ്റി സംഘത്തിന്റെ വേറിട്ടൊരു മാര്‍ഗ്ഗം

മൂന്നാര്‍: ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകളെ ഈ ശബ്ദം പുറപ്പെടുവിച്ച് തിരികെ വനത്തിലേക്ക് തുരത്തുന്ന പ്രതിരോധ മാര്‍ഗ്ഗമാണിപ്പോള്‍ ദേവികുളം ആര്‍ ആര്‍ റ്റി സംഘം അവലംബിക്കുന്നത്. ഇരതേടുന്ന കടുവയുടെ ശബ്ദം ആനകള്‍ ഭയപ്പെടുന്നുവെന്നും ഈ പ്രതിരോധ മാര്‍ഗ്ഗം ഫലപ്രദമെന്നും ആര്‍ ആര്‍ റ്റി സംഘാംഗങ്ങള്‍ പറഞ്ഞു. ജനവാസ മേഖലകളില്‍ പതിവായെന്നോണം കാട്ടാനകള്‍ ഇറങ്ങുന്ന പ്രദേശമാണ് മൂന്നാറും പരിസരപ്രദേശങ്ങളും.
ഇവിടെ ആര്‍ ആര്‍ റ്റി സംഘം അക്ഷീണം കാട്ടാനകളെ തുരത്താന്‍ ജോലി എടുക്കേണ്ടതായി ഉണ്ട്. പടക്കം പൊട്ടിച്ചുള്ള പ്രതിരോധ മാര്‍ഗ്ഗമാണ് ആര്‍ ആര്‍ റ്റി സംഘം പ്രധാനമായി അവംലബിക്കുന്നത്. ഈ സമയം ആനകള്‍ കൂടുതല്‍ പ്രകോപിതമാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. കടുവയുടെ ശബ്ദം പുറപ്പെടുവിക്കുന്നതിലൂടെ ഇതിനുള്ള സാധ്യത കുറക്കാമെന്നതിനൊപ്പം ദിവസവും പടക്കം വാങ്ങുന്നതിനായി വരുന്ന പണച്ചിലവും ആര്‍ ആര്‍ റ്റിക്ക് ഒഴിവാകും.