KeralaLatest NewsLocal news

കനത്ത മഴ; മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; അപകടം ലോറി താഴ്ചയിലേക്ക് മറിഞ്ഞ്

മൂന്നാര്‍: മൂന്നാറില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം സര്‍ക്കാര്‍ കോളേജ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. റോഡിന് മുകളില്‍ നിന്നും മണ്ണ് താഴേക്ക് ഇടിഞ്ഞെത്തുകയായിരുന്നു.ഈ സമയം ഇതുവഴി സഞ്ചരിച്ച ലോറി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ഈ വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാളാണ് മരിച്ചത്.

മൂന്നാര്‍ അന്തോണിയാര്‍ കോളനിയില്‍ മുമ്പ് താമസിച്ച് വന്നിരുന്ന ലോറി ഡ്രൈവറായ ഗണേശനാണ് (കല്‍ക്കത്ത ഗണേശന്‍-58)മരിച്ചത്. വാഹനത്തില്‍ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നു. സംഭവ ശേഷം വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയയാള്‍ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഉടന്‍ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരുമെത്തി ഗണേശനെ പുറത്തെടുത്ത് മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!