
അടിമാലി: വില്‍പ്പനക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ബൈസണ്‍വാലി സ്വദേശി പോലീസ് പിടിയില്‍. ബൈസണ്‍വാലി കൊച്ചുപ്പ് കളത്തില്‍ പറമ്പില്‍ കെ ജെ ജോസ് ആണ് പോലീസ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രാജാക്കാട് ബസ് ഇറങ്ങിയ ശേഷം കൊച്ചുപ്പിലെ വീട്ടിലേക്ക് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.
ഡാന്‍സാഫ് ടീമിന്റെയും രാജാക്കാട് എസ്.എച്ച്.ഒ വിനോദ് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു