KeralaLatest NewsLocal news
പൊതുശുചിമുറി അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ അടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ മഴവില്‍ പാലത്തിന് സമീപമുള്ള പൊതുശുചിമുറി അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ അടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. പണികള്‍ പൂര്‍ത്തീകരിച്ച് ശുചിമുറികള്‍ തുറന്നു നല്‍കാത്തതില്‍ പ്രതിഷേധം ഉയരുകയാണ്. ശുചിമുറി അടഞ്ഞ് കിടക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുവെന്നാണ് പരാതി. ദിവസവും നിരവധിയായ വിനോദ സഞ്ചാരികളും പ്രദേശവാസികളുമൊക്കെ എത്തുന്ന തിരക്കേറിയ ഭാഗത്തുള്ള പൊതുശുചിമുറികളാണ് അടഞ്ഞ് കിടക്കുന്നത്.
സമീപത്തെ വ്യാപാരികളും ഓട്ടോ ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്നവരുമൊക്കെ ഈ ശുചിമുറികള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ശുചിമുറികള്‍ അടച്ചതോടെ ഇത്തരം ആളുകള്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നു. ഇനിയും വൈകാതെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ശുചിമുറികള്‍ തുറന്നു നല്‍കണമെന്നാണ് ആവശ്യം.