KeralaLatest NewsLocal news
31ന് ആഹ്വാനം ചെയ്തിട്ടുള്ള ദേവികുളം താലൂക്ക് ഹര്‍ത്താൽ ; പിന്തുണച്ച് യൂഡിഎഫ്

അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി ഈ മാസം 31ന് ആഹ്വാനം ചെയ്തിട്ടുള്ള ദേവികുളം താലൂക്ക് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി. ദേശിയപാത വിഷയത്തില്‍ ദേശിയപാത സംരക്ഷണ സമിതി ആഹ്വാനം ചെയ്തിട്ടുള്ള 31ലെ ഹര്‍ത്താലിനും ലോംങ്ങ് മാര്‍ച്ചിനും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ എം ബി സൈനുദ്ദീന്‍ അടിമാലിയില്‍ പറഞ്ഞു.
ഹൈറേഞ്ച് നിവാസികളുടെ പൊതുവായ ആവശ്യമെന്ന നിലയിലാണ് യുഡിഎഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെന്നും എം ബി സൈനുദ്ദീന്‍ വ്യക്തമാക്കി.