KeralaLatest NewsLocal news
എല്‍ ഐ സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ അടിമാലി ബ്രാഞ്ച് സമ്മേളനം നടന്നു.

അടിമാലി: എല്‍ ഐ സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ അടിമാലി ബ്രാഞ്ച് സമ്മേളനം നടന്നു. അടിമാലി ഏജന്റ് സൊസൈറ്റി ഹാളിലായിരുന്നു സമ്മേളനം നടന്നത്. കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് എസ് സനല്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചു. ആക്ടിംങ്ങ് പ്രസിഡന്റ് എ ശശി പതാക ഉയര്‍ത്തി.
ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ജോര്‍ജ് വി ജെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചതിനൊപ്പം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.മനോജ് എ എസ്, പി എസ് ശ്രീധരന്‍,ബക്ഷി ആശാന്‍, കെ പി കുര്യാക്കോസ്, വി ബി മോഹനന്‍, രാജു അച്ച്യുതന്‍, എ ശശി തുടങ്ങിയവര്‍ സംസാരിച്ചു.