KeralaLatest NewsLocal news
ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളി പ്രസവിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു

തൊടുപുഴ: ഇടുക്കി ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളി പ്രസവിച്ചു. മധ്യപ്രദേശ് സ്വദേശി അനുരാധ (19) ആണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. രണ്ട് കുട്ടികളും മരിച്ചു. ആദ്യ കുട്ടിയെയാണ് ശുചിമുറിയിൽ പ്രസവിച്ചത്.
രണ്ടാമത്തെ കുട്ടിയെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. വിദഗ്ധ ചികിത്സക്കായി അമ്മയെയും കുഞ്ഞുങ്ങളെയും തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രണ്ട് കുട്ടികളും മരിച്ചു. മാസം തികയാതെയാണ് യുവതി പ്രസവിച്ചതെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.