KeralaLatest NewsLocal news
ലോഡ്ജിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

അടിമാലി:അടിമാലി ടൗണിലെ ലോഡ്ജിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ രായമംഗലം സ്വദേശിനി എഴുപതുകാരിയായ തങ്കമ്മയാണ് മരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. സംഭവ ശേഷം അടിമാലി പോലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു.