
ഇടുക്കി ജില്ലയുടെ മുഖശ്ചായ മാറ്റാന്‍ കഴിയുന്ന പദ്ധതിയായിരുന്നു കള്ളിമാലി വ്യൂപ്പോയിന്‍റ് ടൂറിസം പദ്ധതി. വിദേശ വിനോദ സഞ്ചാരികളുടെ അടക്കം ഇഷ്ടകേന്ദ്രമായ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി രണ്ടായിരത്തി പന്ത്രണ്ടിലാണ് 1. കോടി 18 ലക്ഷം രൂപയുടെ വികസന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഇതില്‍ ആദ്യ ഘട്ട പദ്ധതിക്ക് അനുവദിച്ച അമ്പത് ലക്ഷം രൂപയിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ ഡി റ്റി പി സി ക്ക് ലഭിക്കുകയും തുടര്‍ന്ന് ടെൻഡർ നടപടികള്‍ പൂര്‍ത്തീകരിച്ച് സിഡ്‌കോയെന്ന കമ്പനിയ്ക്ക് നിര്‍മ്മാണ ചുമതലയും നല്‍കി. പന്ത്രണ്ടര ലക്ഷം രൂപാ അഡ്വാന്‍സായി കമ്പനി കൈപ്പറ്റുകയും ചെയ്തു. പിന്നീട് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി മടങ്ങിയതല്ലാതെ പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല. നിലവിലിവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
കരാര്‍ കമ്പനി ആകെ ചെയ്തത് ഇവിടേയ്ക്ക് ചെറിയൊരു വഴി നിര്‍മ്മിച്ചു എന്ന്ത് മാത്രമാണ്. കരാര്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പുനരാരംഭിക്കുന്നതിനോ കരാര്‍ കമ്പനിയ്ക്ക് നല്‍കിയ തുക തിരികെ വാങ്ങുന്നതിനോ ഡി റ്റി പി സി ഒരുവിധ ഇടപെടലും നടത്തിയിട്ടില്ല. നിലവില്‍ ഇടുക്കിയിലെ വിനോദ സഞ്ചാര വികസനത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍ ഖജനാവില്‍ നിന്നും നഷ്ടമായ തുക തിരിച്ച് വാങ്ങുന്നതിനും പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
സര്‍ക്കാര്‍ അനുമതിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സ്ഥലമില്ലെന്ന വിശധീകരണണാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ സ്ഥലം വിട്ടു നില്‍കുന്നതിന് നാട്ടുകാരടക്കം മുന്നോട്ട് വന്നിട്ടും പദ്ധതി അട്ടിമറിയ്ക്കുവാനാണ് ചിലർ ശ്രമം നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. അതേ സമയം പദ്ധതി നടപ്പിലാക്കാതെ ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ കരാര്‍ കമ്പനിയ്ക്ക് ഡി റ്റി പി സി ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നുവെന്നും. അതിനാല്‍ കള്ളിമാലി വ്യൂപോയിന്‍റ് പദ്ധതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.