അടിമാലിയുടെ സമഗ്ര വികസന ടൂറിസം ചര്‍ച്ച സദസ്സ് കോണ്‍ക്ലേവ് 2024 ഈ മാസം 16ന്

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് സമഗ്ര വികസന ടൂറിസം ചര്‍ച്ച സദസ്സ് കോണ്‍ക്ലേവ് 2024 ഈ മാസം 16ന് നടക്കും. അടിമാലി ഗ്രാമപഞ്ചായത്തിന്റെയും അടിമാലി ടൗണിന്റെയും വികസന കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പദ്ധതികള്‍ ആവിക്ഷ്ക്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് അടിമാലി ഗ്രാമപഞ്ചായത്ത് സമഗ്ര വികസന ടൂറിസം ചര്‍ച്ച സദസ്സ് കോണ്‍ക്ലേവ് 2024 സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം 16ന് ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ ഉച്ചക്ക് ശേഷം രണ്ടിനാണ് കോണ്‍ക്ലേവ് നടക്കുക. കോണ്‍ക്ലേവിലേക്ക് എല്ലാ വിഭാഗം ജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
എം പിയും എം എല്എയുമടക്കമുള്ള ജനപ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാമൂഹിക, സാസംസ്ക്കാരിക, രാഷ്ട്രീയ, വാണിജ്യ രംഗത്തെ ആളുകളും കോണ്‍ക്ലേവിന്റെ ഭാഗമാകും.ചര്‍ച്ചാ സദസ്സിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും കാഴ്ച്ചപ്പാടുകളും അടിസ്ഥാനപ്പെടുത്തി അടിമാലിയുടെ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ പ്രതീക്ഷ.