KeralaLatest NewsLocal news

സംസ്ഥാന ബഡ്ജറ്റ്; ദേവികുളം മണ്ഡലത്തിന് പ്രതീക്ഷ നല്‍കുന്നതെന്ത്

മൂന്നാര്‍: ഇന്നവതരിപ്പിക്കപ്പെട്ട സംസ്ഥാന ബഡ്ജറ്റ് പുതിയ പ്രതീക്ഷ നല്‍കുന്ന ബഡ്ജറ്റാണെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ പ്രതികരിച്ചു.മറയൂരില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനും ഗസ്റ്റ് ഹൗസ് നിര്‍മ്മാണത്തിനായി 5 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയതായി എം എല്‍ എ പറഞ്ഞു. പട്ടിശ്ശേരി അണക്കെട്ടിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു.മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയിലെ രാജമലയില്‍ പുതിയപാലം നിര്‍മ്മാണത്തിന് 2 കോടി രൂപ അനുവദിച്ചതായും മൂന്നാര്‍ ടൗണിലെ തിരക്ക് കുറക്കുന്നതിനായി പാലമടക്കം ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി 3 കോടി രൂപ അനുവദിച്ചതായും എം എല്‍ എ പറഞ്ഞു. മൂന്നാറില്‍ തീയേറ്റര്‍ നിര്‍മ്മാണത്തിന് 3 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി.

മാങ്കുളം ആനക്കുളത്ത് ടൂറിസം വികസനത്തിനായി രണ്ട് കോടി രൂപയും മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി രൂപയും ആനച്ചാല്‍ വെള്ളത്തൂവല്‍ റോഡിലെ രണ്ട് കിലോമീറ്റര്‍ നവീകരണത്തിനായി രണ്ട് കോടി രൂപ വകയിരുത്തിയതായും എം എല്‍ എ വ്യക്തമാക്കി. ചിത്തിരപുരം ഐ റ്റി ഐയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയും ഇടുക്കിക്ക് പ്രതീക്ഷ നല്‍കുന്ന സീപ്ലെയിന്‍ പദ്ധതിക്കായി സംസ്ഥാനത്താകെ 50 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളതായും എം എല്‍ എ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!