KeralaLatest NewsLocal news
തിരുവനന്ദപുരം-പൂപ്പാറ പുതിയ കെഎസ്ആർടിസി സർവീസിന് ബൈസൺവാലിയിൽ സ്വീകരണം നൽകി

അടിമാലി: തിരുവനന്ദപുരത്തു നിന്നും പൂപ്പാറയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു. സർവീസ് ആരംഭിച്ച ആദ്യ ദിനത്തിൽ ബൈസൺവാലിയിൽ സ്വീകരണം നൽകി. ബസിന്റെ ജീവനക്കാർക്ക് ബൈസൺവാലി സെന്റ് ആന്റണീസ് ടൗൺ പള്ളി വികാരി ഫാ. ജെറിൻ കുഴിയംപ്ലാവിൽ മാലയും പൂച്ചെണ്ടും നൽകി സ്വീകരിച്ചു.

രാവിലെ 3.45 ന് തിരുവനന്ദപുരത്ത് നിന്ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ , കോതമംഗലം, അടിമാലി, ആനച്ചാൽ, ബൈസൺവാലി വഴി ഉച്ചയ്ക്ക് 12.15 ന് പൂപ്പാറയിൽ എത്തിചേരും. തുടർന്ന് 4 മണിക്ക് പൂപ്പാറയിൽ നിന്ന് ആരംഭിച്ച് രാത്രി 12.35 ന് തിരികെ തിരുവനന്ദപുരത്ത് എത്തിച്ചേരും. കൈക്കാരൻമാരായ ഷൈബി തെക്കേൽ, ജോയ് കോർക്കുഴിയിൽ ഇടവകയിലെ മതഅധ്യാപകർ പ്രദേശവാസികൾ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.
ബസിന്റെ സമയക്രമം രാവിലെ 03.45AM തിരുവനന്തപുരം 04.15AM വെഞ്ഞാറമൂട് 04.35AM കിളിമാനൂർ 04.50AM ചടയമംഗലം 04.55AM ആയൂർ 05.20AM കൊട്ടാരക്കര 05.40AM അടൂർ 06.00AM പന്തളം 06.20AM ചെങ്ങന്നൂർ 06.40AM തിരുവല്ല 06.55AM ചങ്ങനാശ്ശേരി 07.25AM കോട്ടയം 07.50AM ഏറ്റുമാനൂർ 08.00AM കുറവിലങ്ങാട് 08.15AM കൂത്താട്ടുകുളം 09.05AM മൂവാറ്റുപുഴ 09.25AM കോതമംഗലം 10.40AM അടിമാലി 11.05AM ആനച്ചാൽ 11.30AM ബൈസൺവാലി 12.15PM പൂപ്പാറ വൈകുന്നേരം 04.00PM പൂപ്പാറ 04.45PM ബൈസൺവാലി 05.10PM ആനച്ചാൽ 05.35PM അടിമാലി 06.55PM കോതമംഗലം 07.15PM മൂവാറ്റുപുഴ 07.45PM കൂത്താട്ടുകുളം 08.10PM കുറവിലങ്ങാട് 08.35PM ഏറ്റുമാനൂർ 09.15PM കോട്ടയം 09.35PM ചങ്ങനാശ്ശേരി 09.45PM തിരുവല്ല 10.00PM ചെങ്ങന്നൂർ 10.20PM പന്തളം 10.40PM അടൂർ 11.00PM കൊട്ടാരക്കര 11.25PM ആയൂർ 11.30PM ചടയമംഗലം 11.45PM കിളിമാനൂർ 12.05AM വെഞ്ഞാറമൂട് 12.35AM തിരുവനന്തപുരം |