EntertainmentLatest NewsMovie

സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; പേര് മാറ്റാമെന്ന് നിർമാതാകൾ ഹൈക്കോടതിയിൽ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.

ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ്‌ ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.

സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.

രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!