
കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ച് പൊലീസ്. അന്‍സിലിന്‍റെ മരണം കീടനാശിനി ഉള്ളില്‍ ചെന്ന്. കസ്റ്റഡിയിലുള്ള യുവതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 29ന് വിഷം ഉള്ളില്‍ചെന്ന അന്‍സില്‍ ഇന്നലെ മരിച്ചിരുന്നു. കോതമംഗലം മാതിരപ്പള്ളി സ്വദേശിയാണ് അന്‍സില്‍. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്‍സിലിന്‍റെ മരണം. സംഭവത്തില്‍ ചേലാട് സ്വദേശിയായ അദീന എന്ന യുവതിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദീന അന്‍സിലിന് നല്‍കിയത് പാരക്വിറ്റ് എന്ന കീടനാശിനിയാണ്.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഈ യുവതി തന്നെ ചതിച്ചുവെന്ന് അന്‍സില്‍ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇത് ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്.
അന്‍സിലും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും അന്‍സിലിനെ ഒഴിവാക്കാന്‍ യുവതി വിഷം നല്‍കിയെന്നുമായിരുന്നു ആരോപണം. അന്‍സില്‍ തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി ഒരു വര്‍ഷം മുന്‍പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍ക്കുകയും ചെയ്തു