
രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്. തേക്കടിയിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനിവാനാണ് മരക്കാനം കൊമ്പൊടിഞ്ഞാൽ റോഡിൽ പൊൻമുടി പ്ലാൻ്റേഷൻ ഭാഗത്ത് വച്ച് അപകടത്തിൽപെട്ടത്.

വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽ ഡ്രൈവറക്കം 21 പേരുണ്ടായിരുന്നതായാണ് വിവരം. പരിക്ക് സംഭവിച്ചവരെ ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.