
മാങ്കുളം: ഇടതു സര്‍ക്കാര്‍ മാങ്കുളത്തോട് അവഗണന പുലര്‍ത്തുന്നുവെന്നാരോപിച്ച് കര്‍ഷക കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഇ ജെ ജോസഫിന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തി. മലയോര ഹൈവേയുടെ അലൈന്‍മെന്റ്‌റില്‍ നിന്നും മാങ്കുളത്തെ ഒഴിവാക്കിയതിനെതിരെയും നിര്‍മ്മാണ നിരോധനം, മൂന്നാര്‍ ഹില്‍ അതോറിറ്റി, ദുരന്ത നിവാരണ നിയമം, റിസര്‍വ് ഫോറസ്റ്റ് വിജ്ഞാപനം, വന്യമൃഗ ശല്യം, പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥത തുടങ്ങി കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണം എന്നുമാവശ്യപ്പെട്ടാണ് പദയാത്ര സംഘടിപ്പിച്ചത്. വിരിപാറയില്‍ ഡിഎഫ്ഒ ഓഫിസ് പരിസരത്തു നിന്നാരംഭിച്ച പദയാത്ര കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ടി. എസ്.സിദ്ദിഖ്, ഡി.കുമാര്‍, എഫ്. രാജ, എസ്.വി രാജീവ്, സാജു ജോസ്, വിനു സ്‌കറിയ, സജീവ്, സണ്ണി വരിക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു. പദയാത്രയുടെ സമാപന സമ്മേളനംഐ എന്‍ ടി യു സി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍ സി. ഐസക്ക് ഉദ്ഘാടനം ചെയ്തു.