KeralaLatest NewsLocal news
കൊടും ചൂടിന് ആശ്വാസമായി വേനൽമഴ സാധ്യത തുടരുന്നു; 2 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കാം. അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരാം. ഇന്നലെ കണ്ണൂർ എയർപോർട്ടിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.