KeralaLatest NewsLocal news
മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ ഇടുക്കി ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോരമേഖലകളിലും മഴ കനക്കാൻ സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം പാലക്കാട് മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിന് സമീപം ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.