
ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ രാത്രികാല ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഗ്യാപ് റോഡ് ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ പാറക്കഷ്ണങ്ങൾ റോഡിലേക്ക് പതിക്കാൻ ഇടയുള്ളതിനാൽ നാളെ (26) രാത്രിയും പകലും ഈ റോഡിൻ്റെ വശങ്ങളിലുള്ള പാർക്കിംഗും നിരോധിച്ചു.