KeralaLatest NewsLocal news
കന്യാസ്ത്രീകളുടെ അറസ്റ്റ് ; എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

അടിമാലി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലായിരുന്നു പരിപാടി നടന്നത്. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ സദസ്സിന് മുന്നോടിയായി പ്രകടനവും നടന്നു. പ്രതിഷേധ സദസ്സില്‍ കെ എം ഷാജി അധ്യക്ഷനായി. റ്റി കെ ഷാജി, ചാണ്ടി പി അലക്‌സാണ്ടര്‍, ജയമധു, ടി പി വര്‍ഗ്ഗീസ്, റോയി ടി ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ സദസ്സിലും പ്രകടനത്തിലും നിരവധി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു