ചീയപ്പാറ ദുരന്തത്തിന് 12 വയസ്സ്; ദുരന്തം നടന്നത് 2013 ആഗസ്റ്റ് 5ന് രാവിലെ 8.30ന്

അടിമാലി: കാലവര്‍ഷം ഒട്ടുമിക്കപ്പോഴും ഇടുക്കിക്ക് കണ്ണുനീര്‍ സമ്മാനിച്ചിട്ടുണ്ട്. അത്തരത്തില്‍ 3 പേരുടെ ജീവന്‍ കവര്‍ന്ന ചീയപ്പാറ ദുരന്തത്തിന് 12 വയസ്സ് തികഞ്ഞു. 2013 ആഗസ്റ്റ് 5ന് രാവിലെ 8.30നായിരുന്നു ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായത്. 2013 ആഗസ്റ്റ് 5നും ചീയപ്പാറവെള്ളച്ചാട്ടം മനോഹരമായി ഒഴുകികൊണ്ടിരുന്നു. ആ കാഴ്ച്ച കാണാന്‍ സഞ്ചാരികള്‍ ധാരാളം പേര്‍ വെള്ളച്ചാട്ടത്തിനരികിലും റോഡിലുമൊക്കെയായി നിന്നിരുന്നു.
നിനച്ചിരിക്കാതെ വെള്ളച്ചാട്ടത്തിനരികില്‍ നിന്നും ഏതാനും ദൂരമകലെ കല്ലും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു .മനോഹര കാഴ്ച്ചയുടെ ഇടം പെട്ടന്ന് ദുരന്തഭൂമിയായി മാറി. രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടമായതായി സ്ഥിരീകരിച്ചു. ചിലയാളുകള്‍ക്ക് പരിക്ക് സംഭവിച്ചു. മനോഹര കാഴ്ച്ചയുടെ താഴ് വാരത്തേക്ക് ദുരന്തം ഒരു മണ്‍കൂനയി ഇടിഞ്ഞെത്തിയിട്ട് 12 വര്‍ഷം തികഞ്ഞു.
2013 ആഗസ്റ്റ് 5ന് രാവിലെ 8.30നായിരുന്നു ദുരന്തം സംഭവിച്ചത്. ദുരന്തമുഖത്തു നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടയാളാണ് ശാന്ത. വെള്ളച്ചാട്ടത്തിനരികില്‍ ദേശിയപാതയോരത്ത് വഴിയോരക്കട നടത്തിയായിരുന്നു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. മൂന്ന് തവണയായിട്ടാണ് മണ്ണിടിഞ്ഞെത്തിയതെന്ന് ശാന്തയോര്‍ക്കുന്നു. മൂന്നാമത്തെ തവണ മണ്ണിടിഞ്ഞെത്തിയതോടെ വഴിയോരക്കട തകര്‍ന്നു.
ദുരന്ത മുഖത്ത് നിന്ന് ജീവന്‍ തിരികെ കിട്ടിയത് ഒരു കഥയെന്ന പോലെയിന്ന് ശാന്ത ഓര്‍മ്മിക്കുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ശാന്തയടക്കമുള്ള വ്യാപാരികളും വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കാന്‍ എത്തുന്നവരുമൊക്കെ ചീയപ്പാറയെ സജീവമാക്കി നിര്‍ത്തുന്നു. പിന്നൊരിക്കലും ചീയപ്പാറയില്‍ മണ്ണിടിഞ്ഞിട്ടില്ല. ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗി കണ്ട് മടങ്ങുന്ന ഒട്ടുമിക്കവര്‍ക്കും ഇന്ന് ഒരു പതിറ്റാണ്ട് മുമ്പുണ്ടായ ദുരന്ത കഥ അറിയുകയുമില്ല.