
ഇന്ന് വെളുപ്പിന് 3 മണിക്കാണ് കാട്ടാന വീട് തകർത്തത്. ചക്കകൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് വീട് തകർത്തത്. മുതുപ്ലാക്കൽ മറിയകുട്ടിയുടെ വീടാണ് തകർന്നത്.
മറിയകുട്ടി ചികിത്സയുടെ ആവിശ്യത്തിനായി പോയിരുന്ന സമയത്താണ് ആന വീട് ആക്രമിച്ചത്. സമീപവാസി വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആന വരുന്നതറിഞ്ഞു ഇറങ്ങി ഓടി രക്ഷപെട്ടു. വീട്ടിലെ ഉപകരണങ്ങൾ പൂർണമായും നശിച്ചു.