എം ഡി എം എ കേസിൽ 3 പേരെ കൂടി ബാംഗ്ലൂരിൽ നിന്നും പിടികൂടി കട്ടപ്പന പോലീസ്

രാസ ലഹരി മരുന്നായ എം ഡി എം എ-യുമായി കോഴിക്കോട് കൊയിലാണ്ടി നാരായണഗുരു റോഡ്, പയാറ്റുവളപ്പിൽ, ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് (31) -നെ കട്ടപ്പനയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ എം ഡി എം എ കച്ചവടത്തിൽ സാമ്പത്തിക ഇടപാട് നടത്തിയ കർണാടക ബിജാപ്പൂർ സ്വദേശി ഭീമപ്പ (52), ബാംഗ്ലൂർ ബാണാശങ്കരി സ്വദേശി ജോജിറാം (36), കണ്ണൂർ പുത്തൂർ സ്വദേശി അരുൺ ഭാസ്കരൻ (30) എന്നിവരെ കണ്ടെത്തുകയും ബാംഗ്ലൂരിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നിർദ്ദേശപ്രകാരം, കട്ടപ്പന പോലീസ് ഇന്‍സ്പെക്ടര്‍ മുരുകൻ ടി സി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാംകുമാർ എസ്, മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബിൻ ജോസ്, ജോസഫ് വി എം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.